സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് താമരാക്ഷന്‍ കോടതിയെ സമീപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ജപ്പാന്‍ സഹായത്തോടെ പൂര്‍ത്തിയാക്കുന്ന ഓഗ്മെന്റേഷന്‍ പ്ലാന്റിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.പി സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വി. താമരാക്ഷന്‍ കോടതിയെ സമീപിച്ചു.
മന്ത്രിസഭയിലെ ആര്‍.എസ്.പി പ്രതിനിധിയും ജലസേചന മന്ത്രിയുമായ വി.പി. രാമകൃഷ്ണ പിള്ള , മുന്‍ വാട്ടര്‍ അതോറിറ്റി ചെയര്‍മാന്‍ കൃഷ്ണവേണി, സംസ്ഥാന സര്‍ക്കാര്‍, ജാപ്പനീസ് ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍, പ്രോജക്ടിന്റെ കണ്‍സള്‍ന്റുമാരായ പസഫിക് കണ്‍സള്‍ന്റ്സ് എന്നിവരടക്കം എട്ടുപേരെ എതിര്‍കക്ഷികളാക്കിയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
1,500 കോടി രൂപയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications