11 സ്കൂളുകളില്‍ കൂടി പ്ലസ് ടു
തിരുവനന്തപുരം: 11 സ്കൂളുകള്‍ക്ക് കൂടി പ്ലസ് ടു അനുവദിക്കാന്‍ ചൊവാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ പ്ലസ് ടു അനുവദിച്ച സ്വകാര്യ സ്കൂളുകളുടെ എണ്ണം 154 ആയി.
പ്ലസ് ടു അനുവദിച്ചതില്‍ അപാകതയൊന്നുമില്ലെന്നും ഇപ്പോഴത്തെ ലിസ്റ് അന്തിമമല്ലെന്നും വിദ്യാഭ്യാസ മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിയോടൊപ്പം വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
അപേക്ഷ നല്‍കിയ 903 സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്നാണ് പ്ലസ് ടൂ അനുവദിക്കാനുള്ള സ്കൂളുകളെ തെരഞ്ഞെടുത്തത്. അതിനാല്‍ ലിസ്റിനെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ സ്വാഭാവികമാണ്. ഇപ്പോള്‍ ആക്ഷേപമുന്നയിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്‍കിയാലും ഇതില്‍ കൂടൂതലൊന്നും ചെയ്യാനാവില്ല. കഴിഞ്ഞ കൊല്ലം പ്ലസ് ടു അനുവദിച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ 26 ശതമാനത്തിന്റെയും പഠന നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications