കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3000 ജീവനക്കാരെ പഞ്ചായത്തുകളുടെ കീഴിലാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൂവായിരത്തോളം സംസ്ഥാന ജീവനക്കാരെ ത്രിതല പഞ്ചായത്തുകളുടെ കീഴിലാക്കുമെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താലേഖകരെ തീരുമാനങ്ങളറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

2145 എഞ്ചിനീയര്‍മാരെയും 1302 ക്ലാര്‍ക്കുമാരെയും പഞ്ചായത്തുകളിലേക്ക് മാറ്റി നിയമിക്കും. ജനകീയാസൂത്രണ പദ്ധതിക്ക് കീഴില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഇത്രയും ജീവനക്കാരെ പ്രാദേശിക ഘടകങ്ങള്‍ക്കു കീഴിലാക്കുന്നത് ആദ്യമായാണെന്ന് നായനാര്‍ പറഞ്ഞു. അധികാരവും വിഭവങ്ങളും പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യുന്നതിനെ കുറിച്ച് പഠനം നടത്തിയ സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശമനുസരിച്ചാണ് ഈ പുനര്‍നിയമനം.

ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഒഫ് സ്മോള്‍ ഹൈഡ്രോ പവറിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നാലു ചെറുകിട വൈദ്യുതപദ്ധതികള്‍ തുടങ്ങുമെന്ന് നായനാര്‍ അറിയിച്ചു. ഇതുസംബന്ധമായി വൈദ്യുതി ബോര്‍ഡും ചൈനീസ് ഏജന്‍സിയും തമ്മിലുള്ള കരാറിന് മന്ത്രിസഭ അംഗീകാരം നല്‍കി.

സര്‍വകലാശാലാ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള വര്‍ദ്ധനവിനെക്കുറിച്ചുള്ള യു.ജി.സി. നിര്‍ദ്ദേശം ഭേദഗതികളോടെ അംഗീകരിക്കാനും തീരുമാനമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X