ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം 100 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മരിച്ചവരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. സുമാത്രയിലെ ഒറ്റപ്പെട്ട പ്രദേശമായ ബെങ്കുലുവുമായി ബന്ധപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന് പോലീസ് പറഞ്ഞു. മോശപ്പെട്ട കാലാവസ്ഥ സുരക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരിക്കുകയാണ്.
ഭൂമികുലുക്കത്തിനു ശേഷം മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ ദ്വീപിന്റെ തെക്കുഭാഗത്ത ്സുരക്ഷാപ്രവര്‍ത്തകര്‍ക്കെത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.
അപകടം മൂലം5000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 94 ആയെന്ന് ഒരു പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം അപകടത്തില്‍ 58 പേര്‍ മാത്രമേ മരിച്ചിട്ടുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
7.9 ആണ് റിച്ചര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. 14 ലക്ഷം ജനങ്ങളാണ് സുമത്ര ദ്വീപില്‍ താമസിക്കുന്നത്. തകര്‍ന്ന വീടുകള്‍ക്ക് പുറത്ത് കെട്ടിയുണ്ടാക്കിയ ടെന്റുകളിലാണ് ഭൂരിഭാഗം നാട്ടുകാരും തിങ്കളാഴ്ച്ച രാത്രി കഴിഞ്ഞുകൂട്ടിയത്.












Click it and Unblock the Notifications