കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.പിയില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ല

  • By Super
Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശിലെ മധുരയ്ക്കടുത്ത് ഒരു ക്രിസ്ത്യന്‍ പുരോഹിതന്‍ കൊല്ലപ്പെട്ടു. കൊലപാതകികളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ പറഞ്ഞു.

മധുരയ്ക്കടുത്ത് നവേദയിലെ വീട്ടില്‍ മുപ്പത്തഞ്ചുകാരനായ ബ്രദര്‍ ജോര്‍ജിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉദ്ദേശ്യമെന്തെന്ന് വ്യക്തമല്ലെങ്കിലും മധുര പ്രദേശത്തെ കോസി കലാനില്‍ നടക്കുന്ന സമുദായസംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഈ സംഭവവും നടന്നതെന്നാണ് കരുതുന്നതെന്ന് അഖിലേന്ത്യാ കാത്തലിക് യൂണിയന്‍ പറഞ്ഞു.

അജ്ഞാതരായ ഒരു സംഘം പേര്‍ വീട്ടില്‍ അതിക്രമിച്ചു കടക്കുകയും വേലക്കാരനെ മുറിയിലിട്ടു പൂട്ടിയതിനു ശേഷം ബ്രദര്‍ ജോര്‍ജിന്റെ മുറിയില്‍ കടക്കുകയുമായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകികള്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.

കോസി കലാനില്‍ ആഴ്ച്ചകള്‍ക്കു മുമ്പ് ഒരു പുരോഹിതന്‍ കൊല്ലപ്പെടുകയും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X