Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഗന്നാഥ് മിശ്രയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു

പാട്ന: കാലിതീറ്റകുംഭകോണക്കസുമായി ബന്ധപ്പെട്ട് മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐ കോടതി ഉത്തരവിട്ടു.

സി.ബി.ഐ പ്രത്യേക ജഡ്ജി എസ്.കെ. ലാലാണ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി, അദ്ദേഹത്തെ ബേയൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കാന്‍ ഉത്തരവായത്.

മിശ്രയുടെ അപേക്ഷ പ്രകാരം പാട്്നയിലെ ഇന്ദിരാഗാന്ധി കാര്‍ഡിയോളജി സെന്ററില്‍ രണ്ടു ദിവസത്തിനകം പൂര്‍ണ വൈദ്യപരിശോധന നടത്താനും ആരോഗ്യനിലയെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പ്രത്യേക ജഡ്ജി നിര്‍ദേശിച്ചു. മിശ്രക്ക് ഈയിടെ ദില്ലിയില്‍ വെച്ച് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്ന് മിശ്രയുടെ വക്കീല്‍ കോടതിയെ അറിയിച്ചിരുന്നു.

നേരത്തെ മിശ്രക്കും കേസില്‍ പ്രതികളായ മറ്റ് 51 പേര്‍ക്കുമെതിരെ കോടതി അറസ്റ്റ്വാറന്റ് പുറപ്പെടുവിച്ചിരുന്നു. മെയ് 11നാണ് കാലിതീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മിശ്രക്കും മറ്റുള്ളവര്‍ക്കുമെതിരെ സി.ബി.ഐ കുറ്റപത്രം പുറപ്പെടുവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+