Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള പ്രീഡിഗ്രി റാങ്കുകള്‍ മിക്കതും പെണ്‍കുട്ടികള്‍ക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രീഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റാങ്കുകളില്‍ ഭൂരിഭാഗവും ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെ നേടി. നാലു ഗ്രൂപ്പുകളിലെയും ആദ്യ മൂന്ന് റാങ്കുകള്‍ക്ക് 12 പെണ്‍കുട്ടികള്‍ അവകാശികളായപ്പോള്‍ നാല് ആണ്‍കുട്ടികള്‍ മാത്രമേ ആദ്യറാങ്കുകാരുടെ കൂട്ടത്തില്‍ വന്നുള്ളൂ. സയന്‍സ് ഒന്നാം ഗ്രൂപ്പില്‍ എല്ലാ റാങ്കും പെണ്‍കുട്ടികള്‍ക്കാണ്.

ഇവര്‍ ഒന്നാം റാങ്കുകാര്‍

തിരുവനന്തപുരം ഗവ.വനിതാ കോളേജിലെ ശ്രീജാമേനോനാണ് സയന്‍സ് ഒന്നാം ഗ്രൂപ്പില്‍ ആദ്യ റാങ്ക്.സയന്‍സ് രണ്ടാം ഗ്രൂപ്പില്‍ ഒന്നാം റാങ്ക് രണ്ട് ആണ്‍കുട്ടികള്‍ പങ്കിട്ടു- ഹരികൃഷ്ണന്‍ ടിയും(മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) അരുള്‍ കെ.ബി കൃഷ്ണയും(ഗവ.ആര്‍ട്സ് കോളേജ്, തിരുവനന്തപുരം).

ആര്‍ട്സ് ഗ്രൂപ്പ് ഒന്നാം റാങ്ക് മിത്ര.ടിക്കാണ് (ആള്‍സെയിന്റ്സ് കോളേജ്, തിരുവനന്തപുരം) . ദീപ. ആര്‍ (എഫ്.എം.എന്‍. കോളേജ്, കൊല്ലം) കോമേഴ്സ് ഗ്രൂപ്പില്‍ ഒന്നാം റാങ്ക്നേടി.

മറ്റു റാങ്കുകള്‍:
സയന്‍സ് ഒന്നാം ഗ്രൂപ്പ് - രണ്ടാം റാങ്ക്: രശ്മി രാജേന്ദ്രന്‍ (ഗവ. വനിതാ കോളേജ്, തിരുവനന്തപുരം), മൂന്നാം റാങ്ക്: ലീന സക്കറിയ(മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം), നിഷ എന്‍.എച്ച് (മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം).

സയന്‍സ് രണ്ടാം ഗ്രൂപ്പ് - രണ്ടാം റാങ്ക്: ആശ നാസിമുദ്ദീന്‍ (ഗവ.വനിതാകോളേജ്, തിരുവനന്തപുരം), മൂന്നാം റാങ്ക്: നിമിഷ ചേച്ച ജേക്കബ് (ഗവ.വനിതാകോളേജ്, തിരുവനന്തപുരം), ആഷിസ് തമ്പാന്‍ (ഗവ.ആര്‍ട്സ് കോളേജ്, തിരുവനന്തപുരം)

ആര്‍ട്സ് ഗ്രൂപ്പ് - രണ്ടാം റാങ്ക്: കൈകാസി വി.എസ് (ആള്‍ സെയിന്റ്സ് കോളേജ്, തിരുവനന്തപുരം) , മൂന്നാം റാങ്ക്: സൗമ്യ പി.നായര്‍ (ഗവ.വനിതാകോളേജ്, തിരുവനന്തപുരം)

കോമേഴ്സ് ഗ്രൂപ്പ്: രണ്ടാം റാങ്ക്: നിത്യ നാരായണ്‍ (എസ്.ഡി.കോളേജ് ആലപ്പുഴ), മൂന്നാം റാങ്ക്: ബാറ്റന്‍ ജോര്‍ജ് (മാര്‍ഇവാനിയോസ് കോളേജ്, തിരുവനന്തപുരം) , ബീന സി (എസ്.എന്‍ വനിതാ കോളേജ്, കൊല്ലം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+