രാജ്യസഭാ സ്ഥാനാര്‍ഥിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് പൂജാരി
തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാസീറ്റില്‍ പാര്‍ട്ടിയിലെ ആരു മത്സരിക്കുമെന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ ജനാര്‍ദ്ദന പൂജാരി പറഞ്ഞു.
എല്ലാ മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് പൂജാരി പറഞ്ഞു.
അതേ സമയം യു.ഡി.എഫിന് ലഭിക്കുന്ന രാജ്യസഭാ സീറ്റിനെ കുറിച്ച് കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം നടക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നേരത്തെ തീരുമാനിച്ച സമയത്ത് തന്നെ നടക്കുമെന്ന് പൂജാരി പറഞ്ഞു.












Click it and Unblock the Notifications