Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫിന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം

തിരുവനന്തപുരം: പ്ലസ് ടു അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നു. അതേസമയം നായര്‍ സമുദായത്തിന് ആവശ്യമായ സ്കൂളുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇപ്പോള്‍ അനുവദിച്ച ഒമ്പത് സ്കൂളുകള്‍ നിരാകരിക്കാന്‍ എന്‍.എസ്. എസ് തീരുമാനിച്ചു.

സ്കൂളുകളില്‍ പ്ലസ്ടു അനുവദിച്ചതില്‍ വ്യാപകമായ അഴിമതി കാണിച്ച വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫ് രാജിവെക്കണമെന്നും പ്ലസ് ടു അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുന്നണി കണ്‍വീനര്‍ ശങ്കരനാരായണന്‍ പറഞ്ഞു.

പ്ലസ് ടു പ്രശ്നം ചര്‍ച്ച ചെയ്യാനായി ഒരാഴ്ച്ചക്കുള്ളില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരോട് യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എമാരും എം.പിമാരും യു.ഡി.എഫ് പ്രവര്‍ത്തകരും ജൂണ്‍ 16ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ജൂണ്‍ 22ന് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കു മുന്നിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തും.

നായര്‍ സമുദായത്തിന് അനുവദിച്ച ഒമ്പത് സ്കൂളുകള്‍ നിരാകരിക്കാന്‍ എന്‍.എസ്.എസ് തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് നാരായണപ്പണിക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ തെറ്റ് തിരുത്തിയില്ലെങ്കില്‍ നിയമത്തിന്റെ മാര്‍ഗം തേടുമെന്ന് എന്‍.എസ്.എസ് ബോര്‍ഡ് അംഗങ്ങളുടെ സമ്മേളനത്തിനു ശേഷം നാരായണപ്പണിക്കര്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+