കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിജിയെ കോമണ്‍വെല്‍ത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഫിജിയെ കോമണ്‍വെല്‍ത്തിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ലണ്ടനില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് ഈ ദ്വീപ് രാഷ്ട്രത്തെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്.

കഴിഞ്ഞ മെയ് 19-ന് പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും പാര്‍ലമെന്റംഗങ്ങളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ ബന്ദികളാക്കി രാജ്യത്തെ ജനാധിപത്യം തകിടം മറിച്ച ജോര്‍ജ് സ്പെയ്റ്റിന്റെ പ്രവൃത്തിയെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കുറെ ബന്ദികളെ പിന്നീട് വിട്ടയച്ചെങ്കിലും പ്രധാനമന്ത്രി യും മറ്റു 30 പേരും ഇപ്പോഴും ബന്ദികളായി കഴിയുകയാണ്.

തുടര്‍ന്ന് പ്രസിഡണ്ട് റതു കമീസേസെ മാര പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്യുകയും ചൗധരിയെ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്തിരുന്നു. പിന്നീട് കമാന്‍ഡര്‍ ഫ്രാങ്ക് ബൈനിമാരാമ രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചതോടെ പ്രസിഡണ്ട് മാരയും രാജിവെച്ചു.

ഫിജിയില്‍ സമയബന്ധിതമായി ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ പട്ടാളഭരണകൂടത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഒരു പ്രതിനിധിസംഘത്തെ അയക്കാനും കോമണ്‍വെല്‍ത്ത് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ദ്വീപ് രാഷ്ട്രത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങളേര്‍പ്പെടുത്തുന്നതിനെ കുറിച്ചൊന്നും തീരുമാനമായിട്ടില്ല.

സസ്പെന്‍ഷന്‍ പുനരവലോകനം ചെയ്യാന്‍ സെപ്റ്റംബറില്‍ കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങള്‍ വീണ്ടും യോഗം ചേരും. ജോര്‍ജ് സ്പെയ്റ്റ് ബന്ദികളാക്കി വച്ചിരിക്കുന്ന മുന്‍ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെയും മറ്റുള്ളവരെയും ഉടന്‍ തന്നെ വിട്ടയക്കാനും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X