ഫിജി പാര്‍ലമെന്റിനു മുന്നില്‍ വെടിവെപ്പ്
സുവ: ഫിജി പാര്‍ലമെന്റിനു മുന്നില്‍ വെച്ച് സൈനികരും കലാപകാരികളും ബുധനാഴ്ച്ച പരസ്പരം വെടിവെപ്പ് നടത്തി.
പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്നും അടുത്ത കെട്ടിടത്തിലേക്ക് പോകാന്‍ ശ്രമിച്ച നാലുപേരില്‍ ഒരാളെ സൈനികര്‍ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് ഫിലിപ്പോ താരകിനികിനി പറഞ്ഞു.
പാര്‍ലെമെന്റ് കെട്ടിടത്തിലേക്ക് തിരിഞ്ഞോടിയ കലാപകാരികള്‍ സൈനികര്‍ക്കു നേരെ വെടിവെച്ചു. സൈനികരും തിരിച്ചു വെടിവെപ്പ് നടത്തി. വെടിവെപ്പില്‍ ആര്‍ക്കും മുറിവേറ്റിട്ടില്ലെന്നാണ് കരുതുന്നതെന്ന് സൈനിക വക്താവ് പറഞ്ഞു.
സൈന്യത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത ആയുധങ്ങള്‍ കലാപകാരികളുടെ കൈയിലുണ്ട്. സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ കലാപകാരികളെ അത് സായുധമായി ശക്തരാക്കിയിരിക്കുകയാണ്. ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications