ശ്രീലങ്കയില്‍ മനുഷ്യബോംബ് മന്ത്രിയടക്കം 23 പേരെ കൊന്നു
കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോക്കടുത്ത് മനുഷ്യബോംബ് പൊട്ടിതെറിച്ച് ഒരു മന്ത്രിയടക്കം 23 പേര്‍ കൊല്ലപ്പെട്ടു.
മൗണ്ട് ലാവിനിയ-ദെഹിവാലയുടെ മേയറും കൊല്ലപ്പെട്ടതായി കരുതുന്നുവെന്ന് പോലീസ്പറഞ്ഞു. ബോംബ് സ്ഫോടനത്തില്‍ പലര്‍ക്കും പരിക്കേറ്റു.
ശ്രീലങ്കയില്‍ യുദ്ധനായകദിനമായ ബുധനാഴ്ച്ച കൊളംബോയിലേക്ക് നീങ്ങുന്ന ജാഥയിലാണ് പൊട്ടിത്തെറിയുണ്ടായത്. കൊല്ലപ്പെട്ട മന്ത്രി സി.വി. ഗുണരത്നയാണ് ജാഥ നയിച്ചിരുന്നത്. സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി ഫണ്ട് പിരിവ് പ്രചാരണം നടത്തുന്നതിന്റെ ഭാഗമായാണ് ജാഥ നടന്നത്.
എല്‍.ടി.ടി.ഇക്കെതിരായ യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരെ ആദരിക്കാനായാണ് ബുധനാഴ്ച്ച യുദ്ധനായകദിനം ആചരിക്കുന്നത്.
കൊളംബോവില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെ രത്മലാനയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. അപകടത്തിനുശേഷം കൊളംബോയില്‍ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്.
യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ സ്മരണക്കായി രാഷ്ട്രം രണ്ടു മിനിറ്റു നേരം മൗനം ആചരിച്ച് ഏതാനും മണിക്കൂറുകള്‍്ക്കു ശേഷമാണ് സംഭവമുണ്ടായത്.












Click it and Unblock the Notifications