എക്സൈസുകാരെ ആക്രമിച്ച് ഗുണ്ടകള്‍ കൂട്ടാളികളെ രക്ഷപ്പെടുത്തി
ഇടുക്കി: വ്യാജചാരായം കടത്തുന്നവരെ അറസ്റ്റു ചെയ്ത എക്സൈസ് സംഘത്തെ ഗുണ്ടകള്‍ ആക്രമിച്ച് കൂട്ടാളികളെ രക്ഷപ്പെടുത്തി. ഒരു എക്സൈസ് ഉദ്യോഗസ്ഥനും അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു. ഇടുക്കി ജില്ലയിലെ മീന്‍മുട്ടിയിലാണ് സംഭവം.
തടിയമ്പാടിയില്‍ വെച്ച് വ്യാജചാരായം കടത്തുകയായിരുന്ന ഒരാളെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് മുരിക്കശേരിയിലെ ഒരു ഷാപ്പില്‍ നടത്തിയ റെയ്ഡില്‍ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരെ തൊടുപുഴയിലേക്ക് കൊണ്ടുപോവുമ്പോഴാണ് ഒരു കാറിലും മൂന്ന് ജീപ്പിലുമായി രഞ്ജന്‍ എന്ന കോണ്‍ട്രാക്ടറും സംഘവും എക്സൈസ് സംഘത്തെ പിന്തുടര്‍ന്നെത്തിയത്. കട്ടപ്പന എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.കുരുവിളയും അവരോടൊപ്പമുണ്ടായിരുന്നു.
എക്സൈസ് സംഘത്തിന്റെ വാഹനത്തെ മറികടന്ന സംഘം ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയായിരുന്നു. സംഘട്ടനത്തിനു ശേഷം ഗുണ്ടകള്‍ കൂട്ടാളികളെ മോചിപ്പിച്ചു.
ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്്ടറടക്കം അഞ്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റി.പരിക്കേറ്റവരെ തൊടുപുഴ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ട്രാക്ടറും എക്സൈസ് ഓഫീസറുമടക്കം 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications