കോവളത്ത് കടലാക്രമണം രൂക്ഷം
തിരുവനന്തപുരം: കോവളം മേഖലയില്‍ കടലാക്രമണം രൂക്ഷമായി. കടല്‍ ഭിത്തി രൂക്ഷമായ കടലാക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞു.
10 വീട്ടുകാരെ അടുത്ത പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ബീച്ച് മുതല്‍ പനത്തുറ വരെയുള്ള പ്രദേശത്തെ കടല്‍ ഭിത്തിയാണ് തകര്‍ന്നിട്ടുള്ളത്. കടല്‍ ഭിത്തിക്ക് രണ്ടു മീറ്റര്‍ മാത്രമേ ഉയരമുള്ളൂ. ഭിത്തിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് നേരത്തെ അധികൃതരോടാവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളെടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications