പ്ലസ് ടു: നായനാര്‍ക്ക് ശങ്കരനാരായണന്റെ തുറന്ന കത്ത്
തിരുവനന്തപുരം: പ്ലസ് ടു ലിസ്റ്റ് പ്രഖ്യാപിച്ചതിലെ അപാകതകളെ കുറിച്ച് യു.ഡി.എഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് തുറന്ന കത്തെഴുതി. വിവാദം സൃഷ്ടിച്ച പ്ലസ് ടു സ്കൂളുകളുടെ അനുമതിയെ കുറിച്ച് ഒരാഴ്ച്ചക്കുള്ളില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന്.ശങ്കരനാരായണന്‍ നായനാരോട് തുറന്ന കത്തില്‍ ആവശ്യപ്പെട്ടു.
എല്ലാ മാനദണ്ഡങ്ങളെയും മറികടന്നാണ് പ്ലസ് ടു സ്കൂളുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അനര്‍ഹയരാവര്‍ക്ക് പ്രയോജനപ്പെടും വിധമാണ് സ്കൂള്‍ അനുവദിച്ചിരിക്കുന്നത്.
അന്തിമ തീരുമാനമെടുക്കും മുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇത് ജനാധിപത്യപരമായ കീഴ്വഴക്കത്തിന്റെ ലംഘനമാണ്. ശങ്കരനാരായണന്‍ കത്തില്‍ പറഞ്ഞു.












Click it and Unblock the Notifications