പ്ലസ് ടൂ ലിസ്റിനെതിരെ എസ്.എഫ്.ഐ
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ പുറത്തിറക്കിയ പ്ലസ് ടു ലിസ്റിനെതിരെ എസ്.എഫ്.ഐ രംഗത്ത്.
പ്ലസ് ടു അനുവദിക്കുന്ന സര്‍ക്കാര്‍സ്കൂളുകളുടെയും സ്വകാര്യ സ്കൂളുകളുടെയും അനുപാതം 1:1 എന്നാക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഈ അനുപാതമുസരിച്ചുള്ളതില്‍ കൂടൂതല്‍ സ്വകാര്യ സ്കൂളുകള്‍ അനുവദിക്കരുത്.
പ്ലസ് ടു നിയമനം പി.എസ്.സിക്ക് വിടണമെന്നും അവര്‍ ആവശ്യപ്പെു. ഇതു സംബന്ധിച്ച ഒരു അവകാശ പത്രിക വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കും. അവകാശ പത്രിക അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.












Click it and Unblock the Notifications