ഇന്ത്യ സി.ടി.ബി.ടി.യില്‍ ഒപ്പുവെക്കുമെന്ന് ഫെര്‍ണാണ്ടസ്
ടോക്കിയോ: ഇന്ത്യ സമഗ്ര ആണവായുധ നിരായുധീകരണ കരാറില്‍ ഒപ്പുവെക്കുന്നതില്‍ ഏറെ കാലതാമസമുണ്ടാവില്ലെന്ന് പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. ജാപ്പനീസ് വിദേശകാര്യമന്ത്രി യോഹി കോനോവുമായി ടോക്കിയോവില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഫെര്‍ണാണ്ടസ് ഇക്കാര്യം വ്യക്തമാക്കിയത്.
സി.ടി.ബി.ടിയില്‍ ഒപ്പുവെക്കുന്നതില്‍ സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളൂ. അതിന് ഏറെ താമസമുണ്ടാവില്ല. ഫെര്‍ണാണ്ടസ് പറഞ്ഞു.
ആണവായുധ നിരായുധീകരണത്തോട് തനിക്ക് യോജിപ്പാണെന്നും പക്ഷേ അതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര രാഷ്ട്രീയം ഇപ്പോള്‍ അനുവദിക്കുന്നില്ലെന്നും ഫെര്‍ണാണ്ടസ് പറഞ്ഞു.
ഇന്ത്യക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്ന ത് ഇരുവിദേശകാര്യമന്ത്രിമാരുടെയും ചര്‍ച്ചയില്‍ വിഷയമായി വന്നില്ലെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.
വ്യാഴാഴ്ച്ച നടക്കുന്ന അന്തരിച്ച ജാപ്പനീസ് പ്രധാനമന്ത്രി കീസോ ഒബുച്ചിയുടെ ഓര്‍മ പെരുന്നാളില്‍ പങ്കെടുക്കാനാണ് ഫെര്‍ണാണ്ടസ് ജപ്പാനിലെത്തിയത്.












Click it and Unblock the Notifications