Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: കലാപകാരികള്‍ക്ക് ഭക്ഷണമെത്തിക്കുന്നത് തടഞ്ഞു

സുവ: ഫിജി പാര്‍ലമെന്റ് കെട്ടിടത്തിനകത്ത് 30ലധികം പേരെ ബന്ദികളാക്കിയ ജോര്‍ജ് സ്പെയിറ്റിനും കൂട്ടര്‍ക്കും ഭക്ഷ്യവസ്തുക്കളെത്തിക്കുന്നത് സൈനിക ഭരണകൂടം തടഞ്ഞു.

പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് ഭക്ഷ്യവസ്തുക്കളെത്തുന്നില്ലെന്ന് ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു. സ്പെയിറ്റിനോടൊപ്പം നൂറോളം കൂട്ടാളികളാണ് കെട്ടിടത്തിനകത്തുള്ളത്.

പാര്‍ലമെന്റ് കെട്ടിടം വളഞ്ഞിരിക്കുന്ന സൈന്യം അകത്തേക്കോ പുറത്തേക്കോ പോവാന്‍ ആരെയും അനുവദിക്കാത്ത വിധം റോഡില്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.

ഞങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നത് അവര്‍ തടയാന്‍ ശ്രമിക്കുകയാണ്. ഭക്ഷ്യവസ്തുക്കള്‍ തടയുന്നതില്‍ അവര്‍ക്ക് എന്തു ന്യായീകരണമാണുള്ളത്? ജോര്‍ജ് സ്പെയിറ്റ് പറഞ്ഞു.

ഇക്കാര്യം സൈനികവൃത്തങ്ങള്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

തങ്ങള്‍ക്കാവശ്യമായ ഭക്ഷണം ഇപ്പോഴുണ്ടെന്ന് സ്പെയിറ്റ് പറഞ്ഞു. അതേ സമയം ബന്ദികള്‍ക്ക് അവരുടെ ബന്ധുക്കള്‍ നല്‍കിയ ഭക്ഷണസാധനങ്ങള്‍ അട്ടിമറിക്കാര്‍ മോഷ്ടിച്ച് ഭക്ഷിച്ചതായി ഒരു ഫിജിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+