കശ്മീര്‍ പ്രശ്നത്തില്‍ മാധ്യസ്ഥതയില്ലെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്നത്തില്‍ മാധ്യസ്ഥത വഹിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ യു.എസ്. ഗവണ്മെന്റ് നിഷേധിച്ചു. അതേസമയം മേഖലിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു.
മേഖലയില്‍ സംഭാഷണം പുനരാരംഭിക്കാന്‍ യു.എസ്. അധികൃതര്‍ രഹസ്യമായി ശ്രമിക്കുന്നുണ്ടെന്ന് ഇന്റലിന്‍സ് ഡൈജസ്റില്‍ വന്ന വാര്‍ത്ത നിരാകരിച്ചുകൊണ്ടാണ് സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഫിലിപ് റീക്കര് ഇങ്ങനെയൊരു പ്രസ്താവനയിറക്കിയത്.
കശ്മീര്‍ പ്രശ്നത്തില്‍ ഇരുപക്ഷത്തുനിന്നും സംയമനവും നിയന്ത്രണരേഖയെ മാനിക്കലും സംഘര്‍ഷം കുറയ്ക്കാന്‍ സംഭാഷണത്തിന്റെ പുനരാരംഭവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, വക്താവ് പറഞ്ഞു.
മാര്‍ച്ചില്‍ യു.എസ്. പ്രസിഡണ്ട് ബില്‍ ക്ലിന്റണ് ഇന്ത്യയും പാക്കിസ്ഥാനും സന്ദര്‍ശിച്ചപ്പോഴും മാധ്യസ്ഥത സംബന്ധിച്ച വിഷയം നിഷേധിച്ചതാണ്. പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തീര്‍ക്കേണ്ടതാണെന്നും അതില്‍ ഒരു രാജ്യത്തിന്റെയും മാധ്യസ്ഥത ആവശ്യമില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.