ദക്ഷിണേന്ത്യയില്‍ ക്രിസ്തീയ ദേവാലയങ്ങളില്‍ സ്ഫോടനം
ഹൈദരാബാദ്: ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും ഗോവയിലെയും നാലു ക്രിസ്തീയ ദേവാലയങ്ങള്‍ക്കു സമീപം ബോംബുസ്ഫോടനം. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആന്ധ്രപ്രദേശിലാണ് തീരപ്രദേശ നഗരമായ ഓങ്കോളിലെ ജെവിറ്റ് മെമ്മോറിയല്‍ ബാപ്റ്റിസ്റ് ദേവാലയത്തിലുണ്ടായ സ്ഫോടനത്തിലാണ് മൂന്നു പേര്‍ക്ക് പരിക്കേറ്റത്. ബോംബ് പള്ളിയുടെ കവാടത്തിനു മുന്നില്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയായിരുന്നു. ദേവാലയത്തിന് 144 വര്‍ഷം പഴക്കമുണ്ട്. ആന്ധ്രപ്രദേശിലെത്തന്നെ തദേപള്ളിഗുഡം എന്ന സ്ഥലത്തെ ആളൊഴിഞ്ഞ ദേവാലയത്തിലായിരുന്നു മറ്റൊരു ബോംബ്സ്ഫോടനം.
കര്‍ണാടകത്തിലെ ഗുല്‍ബര്‍ഗ ജില്ലയിലെ വാദിത് നഗരത്തിലെ റോമന്‍ കത്തോലിക്ക് ദേവാലയമായ സെന്റ് ആന്‍സിലാണ് മറ്റൊരു ബോംബ്സ്ഫോടനം നടന്നത്. ഗോവയിലെ വാസ്കോ ഡ ഗാമയിലെ സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തിലുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലും ആരെയും അറസ്റു ചെയ്തിട്ടില്ല. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications