പള്ളികളിലെ സ്ഫോടനം: നടപടി സ്വീകരിക്കാന്‍ കേന്ദ്രനിര്‍ദേശം
ദില്ലി: കര്‍ണാടകയിലെയും ആന്ധ്രപ്രദേശിലെയും ഗോവയിലെയും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. ക്രിസ്ത്യന്‍ പള്ളികള്‍ സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച്ച മൂന്ന് സംസ്ഥാനങ്ങളിലെ നാല് ക്രിസ്ത്യന്‍ പള്ളികളില്‍ സ്ഫോടനം നടന്നതിനെ തുടര്‍ന്നാണ് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചത്. ആന്ധ്രപ്രദേശിലെ രണ്ടു പള്ളികളിലും കര്‍ണാടകയിലെയും ഗോവയിലെയും ഓരോ പള്ളികളിലുമാണ് സ്ഫോടനമുണ്ടായത്.
സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളെ പറ്റി റിപ്പോര്‍ട്ട് നല്‍കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications