Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിനും റാബ്റിക്കുമെതിരെ കോടതി കുറ്റപത്രം നല്‍കി

പട്ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനും ബീഹാര്‍ മുഖ്യമന്ത്രി റാബ്റി ദേവിക്കുമെതിരെ സി.ബി.ഐ കോടതി കുറ്റപത്രം നല്‍കി. അധികാര സ്ഥാനത്തിരിക്കെ തെറ്റായ ബന്ധത്തിലൂടെയും അഴിമതിയിലൂടെയും ഇരുവരും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഇതാദ്യമായാണ് ബീഹാറില്‍ ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ അഴിമതി നടത്തിയതിന് കുറ്റപത്രം നല്‍കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പിഴ കൂടാതെ പരമാവധി ഏഴ് വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്നതാണ്.

കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കാന്‍ ഭര്‍ത്താവിനെ സഹായിച്ചുവെന്നതും റാബ്റിക്കെതിരായ കുറ്റാരോപണത്തില്‍ പെടുന്നു .

ഇരുവരും സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. വിധി പ്രഖ്യാപിക്കുമ്പോള്‍ ലാലുവും റാബ്റിയും കോടതിയില്‍ ഹാജരായിരുന്നു.

ലാലുവിനെതിരെ ഇത് രണ്ടാം തവണയാണ് സി.ബി.ഐ കോടതി കുറ്റപത്രം നല്‍കുന്നത്. കാലിതീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു വിചാരണ നേരിടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+