കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് ടു: തെറ്റ് തിരുത്തിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്കൂളുകള്‍ക്ക് പ്ലസ് ടു കോഴ്സ് അനുവദിച്ചതിലെ ക്രമക്കേടുകള്‍ തിരുത്തിയില്ലെങ്കില്‍ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു.

തെറ്റ് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ജൂണ്‍ 16 മുതല്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കും. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തികൊണ്ടാകും പ്രക്ഷോഭത്തിന്റെ തുടക്കം. ആന്റണി പറഞ്ഞു.

സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതില്‍ നടന്ന വന്‍അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് രാജിവെക്കണമെന്ന് ആന്റണി ആവശ്യപ്പെട്ടു. സ്വകാര്യ സ്കൂളുകള്‍ക്ക് പ്ലസ് ടു അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് വിവിധ കോണുകളില്‍ നിന്നുയര്‍ന്നിട്ടുള്ള ആരോപണത്തെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

ഒരാഴ്ച്ചക്കുള്ളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണം. ഇല്ലെങ്കില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം ഉന്നയിക്കും.

അശാസ്ത്രീയമായാണ് പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കേണ്ട സ്കൂളുകളെ തെരഞ്ഞെടുത്തരിക്കുന്നത്. പ്ലസ് ടു അനുവദിച്ച 70 ശതമാനം സ്കൂളുകളിലും ലബോട്ടറി സൗകര്യങ്ങളില്ല. ആന്റണി കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X