Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജകാസറ്റുകള്‍ നിര്‍മിക്കുന്ന അന്തര്‍ദേശീയ സംഘത്തെ പിടികൂടി

കൊച്ചി: പുതിയ മലയാളചിത്രങ്ങളുടെ വീഡിയോ കാസറ്റുകള്‍ വിദേശരാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ മൂന്ന് പേരെ പോലീസ് പിടികൂടി.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അരുണ്‍കുമാര്‍ സിഹ്നയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 58 സിനിമകളില്‍ 50ന്റെയും കാസറ്റുകള്‍ സംഘം നിര്‍മിച്ചു. അത്യന്താധുനികമായ മൂന്ന് മിനി കാസറ്റുകളും ഒരു പ്രൊജെക്ടറുമാണ് ഇതിനായി സംഘം ഉപയോഗിച്ചത്.

വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫിലും അമേരിക്കയിലും ജര്‍മനിയിലും ഇംഗ്ലണ്ടിലുമാണ് പ്രധാനമായും സംഘം കാസറ്റുകള്‍ വില്പന നടത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 10 ലക്ഷം രൂപ സംഘം ലാഭമുണ്ടാക്കി. ഇതിലൂടെ സംസ്ഥാനത്തിന് കോടികളുടെ നികുതി പണമാണ് നഷ്ടപ്പെട്ടത്. വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷണര്‍ക്കൊപ്പമുണ്ടായിരുന്ന മലയാളം സിനിമാ നിര്‍മാതാക്കളുടെ പ്രതിനിധികള്‍ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ അറസ്റ്റുണ്ടായത് ഫെബ്രുവരി 19നാണ്. ഒരു പ്രാദേശിക ഫിലിം വിതരണ സ്ഥാപനത്തിന്റെ ഓഫീസില്‍ നിന്നും ഹേ റാം എന്ന ചിത്രത്തിന്റെ പുതിയ കാസറ്റ് നഷ്ടപ്പെട്ടെന്ന് പോലീസിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

കാസര്‍ക്കോട് നിന്നാണ് ടെക്നീഷ്യനായ ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവക്കടുത്തുള്ള ഇടത്തല സ്വദേശിയാണ് ഇയാള്‍.

കേരളത്തിനു പുറത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ നേതാവിനെ ഇനിയും അറസ്റ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. താമസിയാതെ അയാള്‍ പോലീസിന്റെ പിടിയില്‍ പെടുമെന്ന് അരുണ്‍കുമാര്‍ സിഹ്ന പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+