പ്രേമചന്ദ്രന്‍ രാജ്യസഭാ സീറ്റിലേക്ക് പത്രിക നല്‍കി
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് ആര്‍.എസ്.പിയുടെ സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ സീറ്റിനെ കുറിച്ച് എല്‍.ഡി.എഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് പ്രേമചന്ദ്രന്‍ പത്രിക സമര്‍പ്പിച്ചത്.
പ്രേമചന്ദ്രന്റെ പത്രികയില്‍ സി.പി.ഐയുടെയും ദേശീയവാദി കോണ്‍ഗ്രസിന്റെയും നിയമസഭാംഗങ്ങള്‍ ഒപ്പിട്ടിട്ടില്ല.
രണ്ടു തവണ കൊല്ലം മണ്ഡലത്തില്‍ നിന്നും പ്രേമചന്ദ്രന്‍ ലോക്സഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കാഞ്ഞതിനാല്‍ പ്രേമചന്ദ്രന് ലോക്സഭയിലേക്ക് മത്സരിക്കാനായില്ല. കൊല്ലം മണ്ഡലം സി.പി.എമ്മിന് വിട്ടുകൊടുത്തതുകൊണ്ടാണ് രാജ്യസഭാ സീറ്റ് ആര്‍.എസ്.പിക്ക് നല്‍കിയത്.












Click it and Unblock the Notifications