പ്ലസ് ടു: ജാതി തിരിച്ചുള്ള പങ്കുവെപ്പ് തെറ്റെന്ന്
കൊച്ചി: പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതു സംബന്ധിച്ച ചര്‍ച്ചകളും ജാതി മതം തിരിച്ചുള്ള പങ്കുവെപ്പും കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യബോധത്തോടുള്ള വെല്ലുവിളിയാണെന്ന് ഇ.എം.എസ് തൊഴിലാളി പഠന കേന്ദ്രം അഭിപ്രായപ്പെട്ടു.
പുതിയ പഞ്ചായത്ത് ഭരണക്രമമനുസരിച്ച് പ്രൈമറി വിദ്യാഭ്യാസം ഗ്രാമപഞ്ചായത്തിന്റെയും ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം ബ്ലോക്ക് പഞ്ചായത്തിന്റെയും ഉത്തരവാദിത്തമാണ്. ഇതിന്റെയെല്ലാം മേല്‍നോട്ടം ജില്ലാ പഞ്ചായത്തിനുമാണ്. പക്ഷേ പ്ലസ് ടു സ്കൂളുകളെ കുറിച്ച് തീരുമാനമെടുക്കും മുമ്പ് പഞ്ചായത്ത് സമിതികളോട് ആലോചിക്കാന്‍ പോലും എല്‍.ഡി.എഫ് നേതൃത്വം തയ്യാറായില്ലന്ന് ഇ.എം.എസ് തൊഴിലാളി പഠന കേന്ദ്രം പ്രസിഡന്റ് കെ.വിജയചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications