കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോക്കപ്പ്: ശനിയാഴ്ച പന്തുരുളുന്നു

  • By Staff
Google Oneindia Malayalam News

Euro 2000 logoബ്രസ്സല്‍സ്: ഇനിയുള്ള 23 ദിവസങ്ങളില്‍ ഫുട്ബോള്‍ പ്രേമികളുടെ കണ്ണും കാതും മനസ്സും ബെല്‍ജിയത്തിലേക്കും ഹോളണ്ടിലേക്കും. യൂറോപ്പിലെ കായികമാമാങ്കത്തിന് ശനിയാഴ്ച തുടക്കം കുറിക്കയാണവിടെ. നാലുവര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന യൂറോ കപ്പ് നേടാന്‍ 16 ടീമുകളും തയ്യാറായിക്കഴിഞ്ഞു.

40 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോ കപ്പിന് രണ്ടു രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥ്യമരുളുന്നത്.

ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരിലൊരാളായ ബെല്‍ജിയം സ്വീഡനെ നേരിടും. പിന്നീടുള്ള 12 ദിവസങ്ങളില്‍ ലീഗ് പോരാട്ടം. മൂന്നു ദിവസത്തെ ഇടവേളക്കു ശേഷം ജൂണ്‍ 24-നും 25-നും ക്വാര്‍ട്ടര്‍ ഫൈനല്‍. വീണ്ടും മൂന്നു ദിവസത്തെ ഇടവേള. അവസാന നാലുടീമുകള്‍ 28-നും 29-നും സെമിയില്‍ മാറ്റുരക്കും. ജൂലായ് 2-ന് അന്തിമപോരാട്ടം.

നാലു ടീമുകള്‍ വീതമുള്ള നാലുഗ്രൂപ്പുകളായാണ് പ്രാഥമിക ലീഗ് നടക്കുക. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. ബ്രസ്സല്‍സ്, ആന്‍ഹം, ബ്രജ്സ്, ആംസ്റെര്‍ഡാം, ലെയ്ഗ്, ഈന്തോവന്‍, റോറ്റര്‍ഡാം, ചാര്‍ലേരോ എന്നീ എട്ട് നഗരങ്ങളിലായാണ് മത്സരം. ഫൈനല്‍ റോട്ടര്‍ഡാമില്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X