കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കയില്‍ 13 പേര് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ പുലികളും സൈന്യവും തമ്മില്‍ വിവിധ സ്ഥലങ്ങളിലായുണ്ടായ പോരാട്ടങ്ങളില്‍ ആറ് പുലികളും അഞ്ച് സൈനികരും കൊല്ലപ്പെട്ടു.
കൊളംബുതുറയിലും ചെമ്മാനിയിലും വാവുനിയയിലുമാണ് പുലികളും സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നത്. ചെമ്മാനി മേഖലയില്‍ ചെറിയ ആയുധങ്ങളുമായി നീങ്ങുകയായിരുന്ന പുലികളെ സുരക്ഷാ സൈനികര്‍ ആക്രമിക്കുകയായിരുന്നു. പോരാട്ടത്തില്‍ ആറ് പുലികള്‍ കൊല്ലപ്പെട്ടു.
കൊളംബുതുറയിലുണ്ടായ പോരാട്ടത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഈ പ്രദേശത്തു നിന്ന് 13 മൈനുകള്‍ സൈനികര്‍ നീക്കി. വാവുനിയയില്‍ മൂന്ന് സൈനികരെ പുലികള്‍ കൊലപ്പെടുത്തി.
Comments
Story first published: Friday, June 9, 2000, 5:30 [IST]