ശ്രീലങ്ക: ചന്ദ്രിക പ്രതിപക്ഷവുമായി ചര്‍ച്ച നടത്തി
കൊളംബോ: ശ്രീലങ്കയിലെ വംശീയയുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനപദ്ധതിയെ കുറിച്ച് പ്രസിഡന്റ് ചന്ദ്രിക കുമാരതുംംഗെ പ്രതിപക്ഷവുമായി വെള്ളിയാഴ്ച്ച ചര്‍ച്ച നടത്തി.
അധികാരം പങ്കുവെക്കുന്നതിനെ കുറിച്ചുള്ള ചന്ദ്രിക കുമാരതുംഗെയുടെ പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷ നേതാവ് രനില്‍ വിക്രമസിംഗെയുമായി ചര്‍ച്ച നടന്നത്.
കേന്ദ്ര പ്രാദേശിക സര്‍ക്കാരുകളുടെ നിയന്ത്രണാതിര്‍ത്തി നിശ്ചയിക്കുന്നതിനെ കുറിച്ച് ചര്‍ച്ചയില്‍ ധാരണയായിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എങ്കിലും ഇക്കാര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം തേടാന്‍ ഇരുവരും സമ്മതിച്ചു. തിങ്കളാഴ്ച്ച വീണ്ടും ചര്‍ച്ച നടത്തും.












Click it and Unblock the Notifications