മതപരിവര്‍ത്തനത്തെ കുറിച്ച് ദേശീയസംവാദം വേണമെന്ന് ബി.ജെ.പി
ദില്ലി: നാല് സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനത്തെ ബി.ജെ.പി അപലപിക്കുകയും മതപരിവര്‍ത്തനത്തെ കുറിച്ച് ദേശീയസംവാദം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരത്തെ നിര്‍ദേശിച്ചിരുന്ന മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ദേശീയ സംവാദം അനിവാര്യമായി വന്നിരിക്കുന്ന ഘട്ടമാണിതെന്ന് ബി.ജെ.പി വൈസ് പ്രസിഡന്റ് ജെ.പി മാത്തൂര്‍ പറഞ്ഞു.
ഈയിടെ ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടായ ആക്രമണത്തിന്് സാമുദായികമായ നിറം കൊടുക്കരുതെന്ന് അദ്ദേഹം ക്രിസ്ത്യന്‍ മേധാവികളോട് ആവശ്യപ്പെട്ടു.
ഈ പ്രശ്നത്തെ ചില പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. ഇത് സമൂഹത്തിന് അപകടം ചെയ്യുകയാവും ഫലം. മാത്തൂര്‍ പറഞ്ഞു.
ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ക്കു പിന്നില്‍ വിദേശശക്തികള്‍, പ്രത്യേകിച്ച് ഐ.എസ്.ഐയാണെന്ന് സംശയമുണ്ടെന്ന് മാത്തൂര്‍ ആരോപിച്ചു.












Click it and Unblock the Notifications