ജസ്വന്ത്സിങ് ഞായറാഴ്ച്ച ശ്രീലങ്ക സന്ദര്‍ശിക്കും
ദില്ലി: ഞായറാഴ്ച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് ശ്രീലങ്ക സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരുതുഗെയുമായും പ്രധാന പ്രതിപക്ഷ കക്ഷികളുമായും ചര്‍ച്ച നടത്താനാണ് ജസ്വന്ത്സിങ് ശ്രീലങ്കയിലേക്ക് പോകുന്നത്.
ജസ്വന്ത്സിങ് തിങ്കളാഴ്ച്ച ശ്രീലങ്കയില്‍ നിന്ന് മടങ്ങും. പ്രതിപക്ഷ നേതാവ് രനില്‍ വിക്രമസിങ്കെയുമായും തമിഴ് വംശജരുടെ നേതാക്കളുമായും ജസ്വന്ത്സിങ് ചര്‍ച്ച നടത്തും.
വംശീയ പ്രശ്നം പരിഹരിക്കാന്‍ ശ്രീലങ്കയെ തമിഴര്‍ക്കും സിംഹളര്‍ക്കുമായി രണ്ട് രാജ്യങ്ങളായി വിഭജിക്കണമെന്ന് എന്‍.ഡി.എയിലെ ഘടകക്ഷിയായ ഡി.എം.കെയുടെ നേതാവ് കരുണാനിധി പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. വിവാദത്തിനു പിന്നാലെയാണ് ജസ്വന്ത്സിങിന്റെ ശ്രീലങ്കന്‍ സന്ദര്‍ശനം. കരുണാനിധിയുടെ നിര്‍ദേശത്തോട് യോജിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications