ദേശാഭിമാനിക്കെതിരെ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പരാതി നല്‍കി
കൊച്ചി: തനിക്ക് ശമ്പളവും മറ്റാനുകൂല്യവും ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്ററായ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കേരള സംസ്ഥാന തൊഴില്‍ സെക്രട്ടറിക്ക് പരാതി നല്‍കി. 1955-ലെ പത്രപ്രവര്‍ത്തക നിയമത്തിന്റെ 17-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് അനുസരിച്ചാണ് പരാതി.
98 നവംബര്‍ മുതല്‍ തനിക്ക് ശമ്പളവും ബോണസുള്‍പ്പെടെയുള്ള മറ്റാനുകൂല്യങ്ങളും ലഭിക്കില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇതു സംബന്ധിച്ച് നോട്ടീസ് തരുകയോ കാരണം ബോധിപ്പിക്കുയോ ചെയ്തിട്ടില്ല. കമ്പനിയിലെ മറ്റു ജോലിക്കാര്‍ക്ക് ഈ സമയത്തും ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളത്തിനു പുറമെ 98-ലെ വിഷുവിനും ഓണത്തിനുമുള്ള ബോണസും കമ്പനി തന്നിട്ടില്ലെന്ന് വള്ളിക്കുന്ന് പരാതിയില്‍ പറഞ്ഞു.
കമ്പനിയുമായുണ്ടാക്കിയ ധാരണയില്‍ ഒരു ധനകാര്യസ്ഥാപനത്തില്‍ നിന്ന് താന്‍ ഭവനവായ്പ എടുത്തിരുന്നു. മാസം തോറും 1530 രൂപ ശമ്പളത്തില്‍ നിന്ന് പിടിച്ച് ധനകാര്യസ്ഥാപനത്തിന് നല്‍കിക്കോളാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ധനകാര്യസ്ഥാപനത്തിലേതു മാത്രമല്ല, എല്‍.ഐ.സിയിലെയും അടവുകള്‍ മുടങ്ങിക്കിടക്കുകയാണ്, പരാതിയില്‍ പറയുന്നു.
ശമ്പളം തരാത്തതിന്റെ കാരണം കാണിച്ചുകൊണ്ട് ഇതുവരെ നോട്ടീസ് തന്നിട്ടില്ല. എനിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടാവുകയോ അന്വേഷണം നേരിടകുയോ ഉണ്ടായിട്ടില്ല. ശമ്പളം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുന്ന മാനേജരെ ഇക്കാര്യം താന്‍ പലതവണ രേഖാമുലം അറിയിച്ചില്ലെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. അതിനാലാണ് താന്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്ന് വള്ളിക്കുന്ന് വ്യക്തമാക്കി.












Click it and Unblock the Notifications