Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫിജി: ബന്ദികളെ കൂട്ടബലാത്സംഗം ചെയ്യുന്നുവെന്ന് ആരോപണം

സുവ: ഫിജി പ്രധാനമന്ത്രിയെയും മറ്റും ബന്ദികളാക്കി വെച്ചിരിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ കൂട്ട ബലാത്സംഗവും മയക്കുമരുന്നുപയോഗവും നടക്കുന്നുവെന്ന് ആരോപണം. ബന്ദിയായിരുന്നപ്പോള്‍ തന്നെ നാലു ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തുവെന്ന് കഴിഞ്ഞയാഴ്ച മോചിതയായ ഒരു തെലാവു യുവതി പട്ടാളക്കാരോട് വ്യക്തമാക്കിയെന്ന് ഫിജിലൈവ് വെബ്സൈറ്റ് റിപ്പോര്‍ട്ടു ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് യുവതിയെ അട്ടിമറി നടത്തിയവര്‍ പാര്‍ലമെന്റില്‍ നിന്ന് മോചിപ്പിച്ചത്. ബലാത്സംഗത്തിനു പുറമെ വ്യാപകമായ മയക്കുമരുന്നുപയോഗവും മന്ദിരത്തില്‍ നടക്കുന്നുണ്ടെന്ന് യുവതി വെളിപ്പെടുത്തിയതായി ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തന്നെ തുടര്‍ച്ചായായ നാലു രാത്രികളില്‍ കൂട്ടബലാത്സം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടിട്ടുണ്ട്. തന്നെ കൂടാതെ മന്ദിരത്തില്‍ കഴിയുന്ന മറ്റു ചില സ്ത്രീകളും ഈ ക്രൂരകൃത്യത്തിന് ഇരയാവുകയാണെന്ന് അവര്‍ വ്യക്തമാക്കി, ഒരു ഓഫീസര്‍ പറഞ്ഞു. പാര്‍ലമെന്റ് സ്പീക്കറിന്റെ ഓഫീസില്‍ വെച്ചാണ് ഇത്തരം പ്രവൃത്തികള്‍ നടക്കുന്നതെന്നും ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ സ്പെയ്റ്റിന്റെ നിയമോപദേശകനായ റതു റക്വീറ്റാ വകാലബുര്‍ ഈ ആരോപണം നിഷേധിച്ചു. ഞങ്ങളെ കരിതേച്ചു കാണിക്കാന്‍ പട്ടാളം നടത്തുന്ന പ്രചാരണമിത്. പട്ടാളം രാജ്യത്തിന്റെ ഭരണം ഏറ്റെടുത്ത ശേഷം എല്ലായ്പ്പോഴും കള്ളം തന്നെയാണ് പറയുന്നത്, റക്വീറ്റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+