യുദ്ധം താത്കാലികമായി നിര്‍ത്തണമെന്ന് എല്‍.ടി.ടി.ഇ
കൊളംബോ: ജാഫ്നയിലെ യുദ്ധമേഖലയില്‍ പെട്ടുപോയ ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോവാന്‍ വേണ്ടി താത്കാലിക യുദ്ധവിരാമത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് എല്‍.ടി.ടി.ഇ മനുഷ്യകാരുണ്യപ്രവര്‍ത്തനം നടത്തുന്ന അന്തര്‍ദേശീയ സംഘടനകളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു ആഴ്ച്ചകളായി യുദ്ധം നടക്കുന്ന വടക്കന്‍ ജാഫ്നയിലെ തെന്‍മരച്ചി പ്രദേശത്ത് അനേകം നാട്ടുകാര്‍ പെട്ടുപോയിട്ടുണ്ടെന്ന് എല്‍.ടി.ടി.ഇ പറഞ്ഞു.
അന്തര്‍ദേശീയ റെഡ്ക്രോസ് കമ്മിറ്റിയോടും അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സംഘടനാ ഹൈക്കമ്മീഷണറോടും യുദ്ധസ്ഥലം സന്ദര്‍ശിക്കാനും ജനങ്ങളെ അപകടകരമായ അവസ്ഥയില്‍ നിന്ന് രക്ഷിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും അവര്‍ ആവശ്യപ്പെട്ടു.
എല്‍.ടി.ടി.ഇയുടെ അഭ്യര്‍ഥന തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അന്തര്‍ദേശീയ റെഡ്ക്രോസ് കമ്മിറ്റി പറഞ്ഞു. യുദ്ധം തല്‍ക്കാലം നിര്‍ത്താമെന്ന എല്‍.ടി.ടി.ഇയുടെ പ്രസ്താവനയോട് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. മെയ് 27ന് ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോവാനായി എല്‍.ടി.ടി.ഇ താത്കാലിക വെടിനിര്‍ത്തലിന് ആവശ്യപ്പെട്ടിരുന്നെങ്കിലും സൈന്യം അത് അംഗീകരിച്ചിരുന്നില്ല.
അതിനിടെ പുലികളുമായുള്ള പോരാട്ടത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications