ജാഫ്നയില്‍ 25 സൈനികരും 8 നാട്ടുകാരും കൊല്ലപ്പെട്ടു
കൊളംബോ: ജാഫ്നയില്‍ എല്‍.ടി.ടി.ഇ കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യം പുലികളുമായി നടത്തിയ പോരാട്ടത്തില്‍ 25 സൈനികരും എട്ട് നാട്ടുകാരും കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ട സൈനികരുടെ കൂട്ടത്തില്‍ ഒരു ഓഫീസറും പെടുന്നു. 49 പേര്‍ക്ക് പരിക്കേറ്റു. ജാഫ്നയുടെ തെക്കുകിഴക്കന്‍ പ്രദേശമായ സരസലായില്‍ പുലികള്‍ക്കു നേരെ നടത്തിയ ആക്രമണത്തിലാണ് സൈന്യത്തിന് ശക്തമായ തിരിച്ചടിയേറ്റത്.
പുലിള്‍ക്ക് നേരെ സൈന്യം കടുത്ത ആക്രമണം നടത്തിയെന്നും ചില ബങ്കറുകള്‍ തകര്‍ത്തെന്നും ഔദ്യോഗിക പത്രകുറിപ്പില്‍ അവകാശപ്പെട്ടു. മീസലായില്‍ എല്‍.ടി.ടി.ഇ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടതായി പത്രകുറിപ്പില്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച നടന്ന പോരാട്ടത്തില്‍ ആറ് നാട്ടുകാര്‍ കൊല്ലപ്പെട്ടതായി പുലികള്‍ പറഞ്ഞു. സരാസലായില്‍ സൈന്യം പുലികള്‍ക്കു നേരെ ആക്രമണം നടത്തിയെങ്കിലും പിന്‍വാങ്ങേണ്ടിവന്നു. ഇസ്രയേല്‍ നിര്‍മിതമായ ജെറ്റുകള്‍ ഉപയോഗിച്ച് സൈന്യം നടത്തിയ ആക്രമണത്തിലാണ് ആറ് നാട്ടുകാര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തത് - എല്‍.ടി.ടിയുടെ ലണ്ടന്‍ ഓഫീസ് പുറപ്പെടുവിച്ച കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications