Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെലികോം ജീവനക്കാര്‍ക്ക് സൗജന്യകണക്ഷന്‍: പദ്ധതി പ്രധാനമന്ത്രി അംഗീകരിച്ചു

ദില്ലി: ടെലികോം വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കും സൗജന്യ ടെലിഫോണ്‍ കണക്ഷന്‍ നല്‍കാനുള്ള പദ്ധതി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അംഗീകരിച്ചു.

ടെലികമ്യൂണിക്കേഷന്‍ വകുപ്പും ധനകാര്യവകുപ്പും തമ്മില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയ ഈ പുതിയപദ്ധതി വാര്‍ത്താവിനമയ മന്ത്രി രാംവിലാസ് പാസ്വാനും ധനമന്ത്രി യശ്വന്ത് സിഹ്നയും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് അംഗീകരച്ചത്.

ടെലികോം വകുപ്പിലെ 320,000-ത്തോളം ജീവനക്കാര്‍ക്ക് പദ്ധതി വഴി പ്രയോജനം ലഭിക്കും. പദ്ധതി പ്രകാരം ജീവനക്കാര്‍ക്ക് 70 ദിവസത്തെ വേതനം ബോണസായി ലഭിക്കും. അതിനു പുറമെ ജീവനക്കാര്‍ ഫോണിന് വാടക നല്‍കേണ്ടതില്ല. ജീവനക്കാരുടെ യൂണിയനുകളും മന്ത്രി പാസ്വാനും തമ്മില്‍ നേരത്തെ ഈ കരാറില്‍ എത്തിച്ചേര്‍ന്നിരുന്നെങ്കിലും ധനകാര്യമന്ത്രാലയം എതിര്‍പ്പു പ്രകടിപ്പിക്കുകയായിരുന്നു.

ഒരു ദിവസത്തെ ബോണസിന് സര്‍ക്കാരിന് 12 കോടി രൂപയുടെ അധികബാധ്യതയാണുണ്ടാകുന്നത്. ഇതൊടൊപ്പം മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതോടെ പ്രതിവര്‍ഷം 1200 കോടി രൂപ ധനവകുപ്പ് കൂടുതല്‍ വഹിക്കേണ്ടി വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എന്നാല്‍ നഷ്ടം 68 കോടി രൂപ മാത്രമാണെന്ന് പാസ്വാന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

ഈ വര്‍ഷം ഒക്ടോബറോടെ ടെലികോമിനെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന കോര്‍പ്പറേഷനാക്കി മാറ്റാന്‍ ജീവനക്കാരുടെ അനുമതി നേടാനാണ് പാസ്വാന്‍ ഈയൊരു പദ്ധതിയുമായി മുന്നോട്ട് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+