Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ ഉത്തര്‍പ്രദേശില്‍ 23 മരണം

ഡെഹ്റാഡൂണ്‍: കോരിച്ചൊരിയുന്ന മഴയും ഉരുള്‍പൊട്ടലും കാരണം ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ 23 പേര്‍ മരിച്ചു. അഞ്ചു കുട്ടികളുള്‍പ്പെടെ 13 പേര്‍ മരിച്ചത് ബിജ്നോറിലാണ്. ബാക്കിയുള്ള 10 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത് ഗര്‍വാള്‍ മേഖലയില്‍ നിന്നാണ്.

ഉരുള്‍പൊട്ടല്‍ മൂലം ഉത്തരകാശിയിലെ ബദ്രീനാഥ് ക്ഷേത്രത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങിപ്പോയതായും റിപ്പോര്‍ട്ടുണ്ട്. കൈലാസ്-മാനസസരോവര്‍ യാത്രാ സംഘത്തെ ഗുജിയില്‍ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ്.

അതേസമയം യമുനോത്രിയില്‍ നാലു പേരുടെ മരണവും ഗംഗോത്രിയിലെ രണ്ടു സ്ഥലങ്ങളിലുണ്ടായ ഉരുള്‍പൊട്ടലും അധികൃതര്‍ സ്ഥിരീകരിച്ചു. ഒരു ഗ്രാമീണന്‍, രാജസ്ഥാനില്‍ നിന്നുള്ള ഒരു തീര്‍ത്ഥാടകന്‍, ഡ്രൈവര്‍, മലകയറ്റക്കാരന്‍ എന്നിവരാണ് മരിച്ചത്.

ബിജ്നോറിനടുത്ത കിര്‍താപൂരില്‍ വീടു തകര്‍ന്നു വീണാണ് അഞ്ചുകുട്ടികളുള്‍പ്പെടെ 10 പേര്‍ മരിച്ചത്. മറ്റു മൂന്നു പേര്‍ മലവെള്ളപ്പാച്ചിലില്‍പെട്ട് മുങ്ങി മരിക്കുകയായിരുന്നു. മരിച്ചവരില്‍ മിക്കവരും പാവപ്പെട്ട കുംടുംബാംഗങ്ങളാണ്.

ദുരിതബാധിത പ്രദേശത്തേക്കുള്ള ഗതാഗതമാര്‍ഗവും വൈദ്യുതി ബന്ധവും മഴയില്‍ തകര്‍ന്നിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികള്‍ പുനരധിവാസ പ്രവര്‍ത്തനം നടത്തിവരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+