കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്രനിര്‍മാണം: ബി.ജെ.പി നിലപാട് മാറിയെന്ന് വി.എച്ച്.പി

  • By Staff
Google Oneindia Malayalam News

റായിപൂര്‍: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള നിലപാടില്‍ ബി.ജെ.പി മാറ്റം വരുത്തിയെന്ന് വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര സെക്രട്ടറി ആചാര്യ രാംനാഥ് സുമന്‍ പറഞ്ഞു.

ദേശീയ ജനാധിപത്യ സഖ്യത്തിലെ സഖ്യകക്ഷികളുടെ നിലപാട് കാരണമാണ് ബി.ജെ.പി നിലപാടില്‍ മാറ്റം വന്നതെന്ന് രാംനാഥ് സുമന്‍ പറഞ്ഞു.

അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കാനായി അമ്പത് ശതമാനം വസ്തുക്കള്‍ ശേഖരിച്ചു കഴിഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ച് 2001 ജനുവരിയില്‍ ചേരുന്ന വി.എച്ച്.പി വര്‍ക്കിങ് കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. പ്രധാന സന്യാസികള്‍ യോഗത്തില്‍ പങ്കെടുക്കും. ക്ഷേത്രനിര്‍മാണത്തിനായി ആറ് കോടി രൂപ സമാഹരിച്ചിട്ടുണ്ടെന്ന് രാംനാഥ് സുമന്‍ പറഞ്ഞു.

ക്ഷേത്രനിര്‍മാണത്തോടുള്ള ഉദാസീനമായ നിലപാടില്‍ ബി.ജെ.പി മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വി.എച്ച്.പി സെക്രട്ടറി പറഞ്ഞു. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണക്കാത്തതിനാല്‍ വി.എച്ച്.പിക്ക് ബി.ജെ.പിയെ പിന്തുണക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X