ടൂണ്‍സ് ആനിമേഷന് അന്തര്‍ദേശീയ അവാര്‍ഡ്
തിരുവനന്തപുരം: ലോസ് ആഞ്ചലസില്‍ നടന്ന ലോക ആനിമേഷന്‍ ഉത്സവത്തില്‍ ദൈര്‍ഘ്യം കുറഞ്ഞ ചിത്രത്തിനുള്ള അവാര്‍ഡ് കേരളത്തിലെ ടൂണ്‍സ് ആനിമേഷന്‍ എന്ന സ്ഥാപനത്തിനു ലഭിച്ചു. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിലാണ് ടൂണ്‍സ് പ്രവര്‍ത്തിക്കുന്നത്.
വിദ്യാഭ്യാസആവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മിച്ച ആനിമേഷന്‍ എന്ന വിഭാഗത്തിലാണ് സ്റ്റോണ്‍ ക്രഷര്‍ എന്ന ചിത്രം ഒന്നാം സ്ഥാനം നേടിയത്. വികസ്വരരാജ്യങ്ങളിലെ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ യൂനിസെഫിനു വേണ്ടി എടുത്ത ചിത്രമാണ് സ്റ്റോണ്‍ ക്രഷര്‍.ഇന്ത്യയില്‍ ആനിമേഷന്‍ രംഗത്ത് അന്തര്‍ദേശീയ അംഗീകാരം നേടുന്ന ആദ്യത്തെ ചിത്രമാണിത്.
ഒരു സ്റ്റോണ്‍ ക്രഷര്‍ പോലെ പ്രവര്‍ത്തിക്കുന്ന ഒരു കുട്ടിയെ കുറിച്ചുള്ളതാണ് ചിത്രം. ബാലവേലക്കെതിരായ സന്ദേശം പകരുന്ന ഈ ചിത്രം വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണെന്ന് പറയുന്നു. കെ.സുബ്രയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.
രണ്ടായിരത്തിലേറെ ചിത്രങ്ങളുമായി മത്സരിച്ചാണ് സ്റ്റോണ്‍ ക്രഷര്‍ അവാര്‍ഡ് നേടിയത്. ജപ്പാന്‍, റഷ്യ, പോളണ്ട്, ബല്‍ജിയം, അമേരിക്ക എന്ന ീ രാജ്യങ്ങളില്‍ നിന്നുള്ള ആനിമേഷന്‍ വിദഗ്ധരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.












Click it and Unblock the Notifications