കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.ഡി.എഫില്‍ തര്‍ക്കം തീര്‍ന്നു; എല്‍.ഡി.എഫില്‍ പ്രതിസന്ധി തുടരുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ കുറിച്ചുള്ള തര്‍ക്കത്തിന് യു.ഡി.എഫില്‍ ഒടുക്കം വിരാമമായപ്പോള്‍ എല്‍.ഡി.എഫില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് കൊടുക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചതോടെ യു.ഡി.എഫില്‍ ദിവസങ്ങളായി നീണ്ടുനിന്ന തര്‍ക്കം അവസാനിച്ചു. അതേ സമയം എല്‍.ഡി.എഫില്‍ സി.പി.ഐയും സി.പി.എമ്മും തങ്ങളുടെ നിലപാടില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാത്തത് മുന്നണി ബന്ധങ്ങളെ പോലും ഉലച്ചേക്കും.

ശനിയാഴ്ച്ച രാത്രിയില്‍ ഗുലാംനബി ആസാദ് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് ലീഗിന് വിട്ടുകൊടുക്കാന്‍ ധാരണയായത്. ലീഗിനെ എല്‍.ഡി.എഫിലെടുക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗത്തിനുള്ള താത്പര്യവും ചില ലീഗ് നേതാക്കള്‍ക്കുള്ള ചാഞ്ചാട്ടവും രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ വിട്ടുവീഴ്ചക്കു പ്രേരിപ്പിക്കാന്‍ കാരണമായെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

എല്‍.ഡി.എഫില്‍ ശക്തമായ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യം രാഷ്ട്രീയമായി ചൂഷണം ചെയ്യാന്‍ തങ്ങളുടെ പാളയത്തിലെ പ്രശ്നങ്ങള്‍ തടസം നില്‍ക്കരുതെന്ന കോണ്‍ഗ്രസ് നേതാക്കളുടെ തിരിച്ചറിവ് കൂടി ഈ തീരുമാനത്തിനു പിന്നിലുണ്ട്.

അതേ സമയം ഇടതുമുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായിട്ടില്ല. തങ്ങളെ അവഗണിച്ചതിലുള്ള പ്രതിഷേധം തീവ്രമായി തന്നെ പ്രകടിപ്പിക്കുകയാണ് വി.വി.രാഘവനെ സ്ഥാനാര്‍ഥിയായി നിര്‍ത്താനുള്ള തീരുമാനത്തിലൂടെ സി.പി.ഐ ചെയ്തത്.

സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള സംസ്ഥാന കൗണ്‍സില്‍ തീരുമാനം കേന്ദ്രസെക്രട്ടറിയേറ്റ് അംഗീകരിക്കുകയും ചെയ്തതോടെ സി.പി.എമ്മിനെതിരായ നീക്കത്തില്‍ നിന്ന് അവര്‍ പിന്‍വലിയാനിടയില്ലെന്ന് വ്യക്തമായി. തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ചാല്‍ അത് ക്ഷീണമാവുമെന്നതുകൊണ്ട് സി.പി.എമ്മും വിട്ടുവീഴ്ച്ചക്ക് തയ്യാറായില്ല. ചൊവാഴ്ച്ച എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗം ചേരാനിരിക്കുകയാണ്.

എല്‍.ഡി.എഫിലെ പ്രതിസന്ധി മുതലെടുക്കാനാണ് യു.ഡി.എഫിന്റെ നീക്കം. ലീഗ് സ്ഥാാര്‍ഥിക്കുള്ള വോട്ട് കഴിച്ച് ബാക്കിയുള്ളത് സി.പി.എമ്മിന്റയോ ബി.ജെ.പിയുടെയോ അല്ലാത്ത ഏത് സ്ഥാനാര്‍ഥിക്കും നല്‍കാനാണ് തീരുമാനം. ഈ വോട്ട് വി.വി.രാഘവന് കിട്ടിയാല്‍ സി.പി.എം സ്ഥാനാര്‍ഥി ചന്ദ്രന്‍പിള്ളയോ ആര്‍.എസ്.പി സ്ഥാനാര്‍ഥി പ്രേമചന്ദ്രനോ പരാജയപ്പെട്ടേക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X