ഇന്ത്യയുടെ സമാധാനപ്രവര്‍ത്തനങ്ങള്‍ക്ക് അന്നന്റെ പ്രശംസ
യുണൈറ്റഡ് നേഷന്‍സ്: അന്താരാഷ്ട്ര സമാധാന പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്കിനെയും വിവരസാങ്കേതികവിദ്യയില്‍ രാജ്യം നേടിയ പുരോഗതിയെയും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ പ്രശംസിച്ചു.
ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനത്തിനായി ഇന്ത്യ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച അന്നന്‍ ഈ മേഖലയിലെ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ പ്രതിഫലിക്കുമെന്ന് പറഞ്ഞു. ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ മാനവവിഭവശിേ വകുപ്പു മന്ത്രി മുരളീ മനോഹര്‍ ജോഷിയുമായുള്ള സംഭാഷണത്തിനിടയിലാണ് അന്നന്‍ ഇങ്ങനെ പ്രതികരിച്ചത്.
2015-ഓടു കൂടി ലോകത്തുനിന്ന് ദാരിദ്യ്രം തുടച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബറില്‍ നടക്കുന്ന സഹസ്രാബ്ദ ഉച്ചകോടി ഇന്ത്യ ഉറ്റു നോക്കുകയാണെന്ന് ജോഷി അന്നനെ അറിയിച്ചു. എല്ലാവര്‍ക്കും കുടിവെള്ളം, പ്രാഥമിക വിദ്യാഭ്യാസം, തൊഴിലില്ലായ്മ നിര്‍മ്മാര്‍ജ്ജനം എന്നിവയും ഉച്ചകോടിയുടെ പരിഗണനയില്‍ വരും.
വിവര സാങ്കേതിക രംഗത്ത് ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ ഈ മേഖല വികസിക്കാന്‍ കൂടുതല്‍ ഉപകരിക്കുമെന്ന് അന്നന്‍ പറഞ്ഞു.












Click it and Unblock the Notifications