ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വിദേശപങ്കാളിത്തമില്ലെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ വിദേശപങ്കാളിത്തം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരിന് പരിപാടിയൊന്നുമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ശരത് യാദവ്. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ സ്വകാര്യവ്യക്തികള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു ആഗോള ഉപദേശകനെ നിയമിക്കുമെന്ന് മന്ത്രി പറഞ്ഞു. ഓഹരികൈമാറ്റത്തിന് അധികാരപ്പെട്ട കാബിനറ്റ് കമ്മിറ്റിക്ക് ഒരു പദ്ധതിയുണ്ടാക്കാന്‍ ഉപദേശം നല്‍കുകയാണ് ഉപദേശകന്റെ നിയമിക്കുന്നതിന്റെ ഉദ്ദേശ്യം.
കാബിനറ്റ് കമ്മിറ്റി വീണ്ടും ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് വിപണിയിലെ ഇപ്പോഴത്തെ നിലവാരവും എയര്‍ ഇന്ത്യയുടെ ആസ്തിയും നിര്‍ണയിച്ച് ഉപദേശകന്‍ റിപ്പോര്‍ട്ടു നല്‍കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications