ബീഹാറില്‍ 15 പേര്‍ വധിക്കപ്പെട്ടു
പട്ന: ബീഹാറിലെ നവദ ജില്ലയില്‍ ഞായറാഴ്ച്ച രാത്രിയിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ 15 പേര്‍ വധിക്കപ്പെട്ടു.
ആദ്യ സംഭവത്തില്‍ കാഷിച്ചക് ഗ്രാമത്തില്‍ 12 പേര്‍ വധിക്കപ്പെടുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അടുത്ത ഗ്രാമത്തില്‍ നടന്ന മറ്റൊരു സംഭവത്തില്‍ മൂന്ന് യാദവന്‍മാര്‍ കൊല ചെയ്യപ്പെട്ടു. കൊലപാതകങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല.
രാജോബിഗ ഗ്രാമത്തില്‍ ആറ് യാദവന്‍മാര്‍ കൊല്ലപ്പെട്ട് എട്ട് ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സംഭവങ്ങള്‍. കഴിഞ്ഞ രണ്ടാഴ്ചയില്‍ 30 പേരാണ് നവദ ജില്ലയില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മിക്കവരും യാദവവരും ഭൂമിഹാര്‍മാരുമാണ്.












Click it and Unblock the Notifications