രാജേഷ് പൈലറ്റിന് കേന്ദ്രസര്‍ക്കാര്‍ സ്മാരകം പണിഞ്ഞേക്കും
ദില്ലി: രാജേഷ് പൈലറ്റിന്റെ സ്മാരകം സ്ഥാപിക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി വാജ്പേയി പറഞ്ഞു. കിസാന്‍ഘട്ടില്‍ യമുനാതീരത്ത് ആയിരിക്കും സ്മാരകം. പൈലറ്റിന്റെ ഭാര്യയും രാജസ്ഥാന്‍ നിയമസഭാംഗവുമായ രമാ പൈലറ്റിനെ വാജ്പേയി ഇക്കാര്യമറിയിച്ചു.
രാഷ്ട്രപതി കെ.ആര്‍.നാരായണനും വാജ്പേയിയും വാഹനാപകടത്തില്‍ മരിച്ച രാജേഷ്പൈലറ്റിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യോചാരമര്‍പ്പിച്ചു. നാരായണന്‍ 15 മിനുറ്റോളം നേരം മൃതദേഹത്തിനടുത്തുണ്ടായിരുന്നു.
മുന്‍ പ്രധാനമന്ത്രിമാരായ നരസിംഹറാവു, ചന്ദ്രശേഖര്‍, ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി, കോണ്‍ഗ്രസ് നേതാക്കളായ ജിതേന്ദ്ര പ്രസാദ, പി.ഉപേന്ദ്ര, ബല്‍റാം ഝാക്കര്‍ , ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യസ്വാമി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.












Click it and Unblock the Notifications