സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിക്കേണ്ടത് കരുണാകരനല്ലെന്ന് രവി
തിരുവനന്തപുരം: സി.പി.ഐയെ യു.ഡി.എഫിലെടുക്കുന്നതിനെ കുറിച്ച് തീരുമാനിക്കേണ്ടത് കരുണാകരനല്ലെന്നും മുന്നണിയാണെന്നും കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.
സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നെന്നും സി.പി.ഐയെ ജയിപ്പിക്കാന്‍ യു.ഡി.എഫ് വോട്ട് നല്‍കുമെന്നും കഴിഞ്ഞ ദിവസം കെ.കരുണാകരന്‍ പറഞ്ഞിരുന്നു.
സി.പി.ഐയുടെ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് അറിയാതെ കരുണാകരന്‍ എങ്ങനെ അവരെ യു.ഡി.എഫിലേക്ക് ക്ഷണിക്കുമെന്ന് രവി ചോദിച്ചു.
കരുണാകരന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ തയ്യാറായില്ല. ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ചക്ക് വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ കരുണാകരന്‍ പറയുന്നതൊന്നും തങ്ങള്‍ കണക്കാക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.












Click it and Unblock the Notifications