Get Updates
Get notified of breaking news, exclusive insights, and must-see stories!

മാജിക്കിനേക്കാള്‍ വലിയ അത്ഭുതമായി ആറുവയസുകാരന്‍ മാന്ത്രികന്‍

തിരുവനന്തപുരം: ഭാഗ്യനാഥ് മാന്ത്രികവിദ്യകള്‍ കാണിക്കുമ്പോള്‍ മായാജാലങ്ങളേക്കാള്‍ കാണികള്‍ക്ക് അത്ഭുതമാവുന്നത്് മാന്ത്രികനാണ്. കാരണം ഭാഗ്യനാഥിന്റെ പ്രായം ആറുവയസ്. മായാജാലത്തിനു പിന്നിലുള്ള തന്ത്രങ്ങള്‍ സ്വായത്തമാക്കാനുള്ള കഴിവില്‍ പ്രായം ഒരു ഘടകമേയല്ല എന്ന് ആ കൊച്ചുമാന്ത്രികന്‍ തെളിയിക്കുന്നു.

10 പേരുള്ള ഒരു ട്രൂപ്പ് നടത്തുന്ന ഭാഗ്യനാഥ് ഇതിനകം ഇരുന്നൂറിലധികം പ്രദര്‍ശനങ്ങള്‍ നടത്തികഴിഞ്ഞു. ഒരു ഷോവിന് 15,000 രൂപയാണ് ഭാഗ്യനാഥിന്റെ പ്രതിഫലം.

ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ മാന്ത്രികന്‍ എന്ന സ്ഥാനത്തേക്ക് ഭാഗ്യനാഥിനോട് മത്സരിക്കാന്‍ ആരുമില്ലെന്നാണ് കരുതുന്നത്. ഭാഗ്യനാഥിന്റെ മാതാപിതാക്കളും അഭ്യുംദയകാംക്ഷികളും ലോകത്തിലെ പ്രായം കുറഞ്ഞ മാന്ത്രികന്‍ എന്ന സ്ഥാനത്തേക്ക് ഭാഗ്യനാഥിനെ പരിഗണിക്കാനായി ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് എഴുതിയിട്ടുണ്ട്. ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് ഒരു15 വയസുകാരനാണ്.

പ്രശസ്ത മാന്ത്രികന്‍ പ്രൊഫ.നാഥിന്റെ മകനാണ് ഭാഗ്യനാഥ്. മൂന്നര വയസുള്ളപ്പോള്‍ തന്റെ സ്കൂളിലാണ് ഭാഗ്യനാഥ് ആദ്യ പ്രദര്‍ശനം നടത്തുന്നത്. വളരെ ചെറുപ്പത്തിലേ ഭാഗ്യനാഥിന് മായാജാലവിദ്യകളില്‍ താത്പര്യമുണ്ടായിരുന്നുവെന്ന് അമ്മ രേഗി പറയുന്നു.

തിരുവനന്തപുരത്തെ സെന്റ് ശാന്താള്‍ സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുകയാണ് ഭാഗ്യനാഥ്. വലിയൊരു മാജിക്കുകാരനാകണമെന്നാണ് എന്റെ ആഗ്രഹം. ഭാഗ്യനാഥ് പറയുന്നു.

ഇലാസ്റ്റിക് പെണ്‍കുട്ടി, വായുവില്‍ ഒഴുകുന്ന പെണ്‍കുട്ടി ഇവയാണ് ഭാഗ്യനാഥിന്റെ പ്രധാന ഇനങ്ങള്‍. മാന്ത്രികവിദ്യക്കു പുറമെ സംഗീതത്തിലും ചിത്രരചനയിലും ഈ കൊച്ചുപ്രതിഭാശാലിക്ക്് താത്പര്യമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+