ജൂണ്‍ 14ന് യൂസേഴ്സ് ഫീ നല്‍കില്ലെന്ന് വിമാനത്താവള സമിതി
കോഴിക്കോട്: യൂസേഴ്സ് ഫീ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജൂണ്‍ 14ന് യാത്രക്കാര്‍ ഫീസ് നല്‍കില്ലെന്ന് കോഴിക്കോട് വിമാനത്താവള സമിതി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചു. ബുധനാഴ്ച്ച നടക്കുന്ന യൂസേഴ്സ് ഫീ വിരുദ്ധ സമരത്തിന്റെ ഭാഗമായാണിത്.
അതേ സമയം യൂസേഴ്സ് ഫീ അടച്ചില്ലെങ്കില്‍ ബോഡിംഗ് പാസ് അനുവദിക്കില്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതരുടെ നിലപാട്. ജൂണ്‍ 14ന് സമരം നടത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമാനത്താവള സമിതി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് എയര്‍ലൈന്‍സ് അധികൃതര്‍ ഇക്കാര്യം പറഞ്ഞത്. ബോഡിംഗ് പാസ് നല്കാതിരുന്നാല് യാത്ര റദ്ദാക്കുമെന്ന് വിമാനത്താവള സമിതിയും പറഞ്ഞു. ബോഡിംഗ് പാസ് നല്‍കിയില്ലെങ്കില്‍ വിമാനത്താവളത്തിനു മുന്നില്‍ ധര്‍ണ നടത്താനാണ് സമിതിയുടെ തീരുമാനം.
ബുധനാഴ്ച്ച നടക്കുന്ന സമരത്തില്‍ രാവിലെ നിയമസഭാംഗങ്ങള്‍ നയിക്കുന്ന ധര്‍ണയും ഉച്ചക്ക് പാര്‍ലമെന്റംഗങ്ങള്‍ നയിക്കുന്ന ധര്ണയുമുണ്ടാകും. നിയമസഭാംഗങ്ങള്‍ നയിക്കുന്ന ധര്‍ണ പി.കെ.കെ.ബാവ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് നടക്കുന്ന ധര്‍ണ ഇ.അഹമ്മദാണ് ഉദ്ഘാടനം ചെയ്യുക.
കോഴിക്കോട്, വിമാനത്താവള സമിതി, മലബാര്‍ ചേംബര്‍ ഒഫ് കോമേഴ്സ്, പ്രവാസി മലയാളി കൗണ്‍സില്‍, മാഡാക്ക്, ഗള്‍ഫ് മലയാളി ഫോറം, ഖുദ്ദാം ഹജ്ജ് ക്ഷേമസമിതി, അയാട്ട ഏജന്റ്സ് അസോസിയേഷന്, നോണ്‍ അയാട്ട ഏജന്റ്സ് അസോസിയേഷന് എന്നീ സംഘടനകളാണ് സമരം നടത്തുന്നത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications