യു.ഡി.എഫ് സ്ഥാനാര്‍ഥി സമദാനി
തിരുവനന്തപുരം: യുഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി അബ്ദുള്‍ നാസര്‍ സമദാനി. മുസ്ലിം ലീഗ ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ഞായറാഴ്ച്ച പ്രഖ്യാപിച്ചത്.
സമദാനി തിങ്കളാഴ്ച്ച പത്രിക നല്‍കും. പ്രതിപക്ഷ നേതാവ് എ.കെ.ആന്റണിയുടെ വീട്ടില്‍ നിന്ന് യു.ഡി.എഫ് നേതാക്കളോടൊപ്പം അദ്ദേഹം പത്രിക സമര്‍പ്പിക്കാനായി പോവും.
രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിന് നല്‍കാന്‍ നേരത്തെ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന തര്‍ക്കത്തിനു ശേഷം ശനിയാഴ്ച്ച ഗുലാംനബി ആസാദും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും നടത്തിയ ചര്‍ച്ചയില്‍ സീറ്റ് ലീഗിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
രാജ്യസഭയിലേക്ക് ഇത് രണ്ടാം തവണയാണ് സമദാനി മത്സരിക്കുന്നത്. രാജ്യസഭാംഗമായിരുന്ന സമദാനിയുടെ കാലാവധി പൂര്‍ത്തിയായത് ദിവസങ്ങള്‍ക്കു മുമ്പാണ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ് അദ്ദേഹം.
യുഡി.എഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി അബ്ദുള്‍ നാസര്‍ സമദാനിയാണെന്ന് മുസ്ലിം ലീഗ ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications