സ്പെയിറ്റിന്റെ വാഹനത്തിനു നേരെ സൈനികര്‍ വെടിവെച്ചു
സുവ: ഒരു സേനാ ചെക്ക്പോയിന്റില്‍ നിര്‍ത്താതെ പോയ ഫിജിയിലെ അട്ടിമറി നേതാവ് ജോര്‍ജ് സ്പെയിറ്റിന്റെ വാഹനത്തിനു നേരെ സൈനികര്‍ വെടിവെച്ചു. സ്പെയിറ്റ് മുറിവേല്‍ക്കാതെ രക്ഷപ്പെട്ടു.
സ്പെയിറ്റിന്റെ വാഹനത്തിനു നേരെ വെടിവെക്കാനുള്ള സൈനികരുടെ തീരുമാനം തീര്‍ത്തും തെറ്റായിപോയെന്ന് സൈനിക മേധാവി ഫിലിപ്പോ തരകിനികിനി പറഞ്ഞു. സൈനിക ഭരണകൂടം സ്പെയിറ്റിനോട് ക്ഷമാപണം നടത്തിയതായി അദ്ദേഹം പറഞ്ഞു.
സ്പെയിറ്റിന്റെയും കൂട്ടാളികളുടുെം വാഹനത്തിനു നേരെ സൈനികര്‍ 20 വട്ടം വെടിവെച്ചതായി സൈനിക വക്താവ് പറഞ്ഞു. മുമ്പിലുണ്ടായിരുന്ന വാഹനത്തിന്റെ ടയറിലാണ് വെടികൊണ്ടത്. സ്പെയിറ്റ് സഞ്ചരിച്ചിരുന്നത് മറ്റൊരു വാഹനത്തിലാണ.












Click it and Unblock the Notifications