ജസ്വന്ത്സിങ് ചന്ദ്രികയുമായി രണ്ടാം വട്ട ചര്‍ച്ച തുടങ്ങി
കൊളംബോ: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജസ്വന്ത്സിങ് ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാ കുമാരതുംഗെയുമായി 12ാം തീയതി തിങ്കളാഴ്ച്ച രണ്ടാം വട്ട ചര്‍ച്ച ആരംഭിച്ചു. നേരത്തെ തയ്യാറാക്കിയ വിഷയങ്ങളെ കുറിച്ചാണ് ചര്‍ച്ച.
11-ാം തീയതി ഞായറാഴ്ച്ച രാത്രിയില്‍ ജസ്വന്ത്സിങ് ചന്ദ്രിക കുമാരതുംഗെയുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. വടക്കന്‍ ജാഫ്നയിലെ സ്ഥിതിഗതിയും ശ്രീലങ്കന്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്ത വിവിധ തീരുമാനങ്ങളുമാണ് ആദ്യവട്ടചര്‍ച്ചയില്‍ വിഷയമായി വന്നത്.
ചന്ദ്രികയുമായുള്ള ചര്‍ച്ചക്കു ശേഷം കുമാരതുംഗെ ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കദിര്‍ഗമറുമായി കൂടിക്കാഴ്ച്ച നടത്തും. പ്രതിപക്ഷനേതാവ് രനില്‍ വിക്രമസിങ്കെയുമായും തമിഴ് പാര്‍ട്ടി നേതാക്കളുമായും ജസ്വന്ത് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
ഞായറാഴ്ച്ചയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി ശ്രീലങ്കയിലെത്തിയത്.












Click it and Unblock the Notifications